അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി.
യുക്രെയ്ന് സ്വന്തമായി പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി ട്രംപ് അറിയിച്ചു. സെലൻസ്കിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.